1967ല്‍ കോഴിക്കോട് നടന്ന സമ്മേളനത്തിലായിരുന്നു ദീനദയാല്‍ ഉപാദ്ധ്യയ ജനസംഘത്തിന്റെ അമരത്തെത്തിയത്. അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ പഴയ സംഘാടകര്‍ക്കും ആദ്യകാല പ്രവര്‍ത്തകര്‍ക്കും ദീപ്ത സ്മരണകളാണുള്ളത്. ഇവര്‍ക്കൊപ്പം അടിയന്തരാവസ്ഥകാലത്ത് ജയില്‍വാസം അനുഭവിച്ച പ്രവര്‍ത്തകരെയും അദരിച്ചു. തളി സാമൂതിരി ഹൈസ്കൂളിലായിരുന്നു സ്മൃതി സംഗമം. 1967ലെ സമ്മേളനത്തിന്റെ മുഖ്യ സംഘാടകരായ പി പരമേശ്വരന്‍, ഒ. രാജഗോപാല്‍, പി നാരായണന്‍, കെ രാമന്‍പിള്ള തുടങ്ങിയവരുള്‍പ്പെടെ ആയിരത്തോളം പേരായിരുന്നു ഓര്‍മ്മ പുതുക്കാനെത്തിയത്. പി പരമേശ്വരന്‍ ദീപം തെളിയിച്ചു. പാര്‍ട്ടിയെ അധികാരത്തിലേക്ക് എത്തിക്കുന്നതില്‍ ജനസംഘം പ്രവര്‍ത്തകരും അടിയന്തരാവസ്ഥ കാലത്ത് പീഡനമേറ്റവരും പഹിച്ച പങ്ക് നിസ്തുലമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് പ്രധാനമന്ത്രിക്കൊപ്പം വിരുന്നും ഒരുക്കിയിരുന്നു.