അമിതവേഗത ചോദ്യം ചെയ്തയാളെ ബസിടിച്ചു വീഴ്ത്താന്‍ ശ്രമിച്ചതായി പരാതി

First Published 29, Mar 2018, 10:07 PM IST
compalint against private bus
Highlights
  • തണ്ണീര്‍പന്തല്‍- വടകര റൂട്ടിലോടുന്ന ഹരേ കൃഷ്ണ  ബസ്സ് അമിത വേഗതയില്‍ ഓടിയതിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു.

കോഴിക്കോട്: അമിതവേഗം ചോദ്യം ചെയ്ത സ്‌കൂട്ടര്‍ യാത്രക്കാരനെ ബസ്സിടിച്ച് വീഴ്ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. കോഴിക്കോട് വടകര നിലവന മീത്തല്‍ റാഹിലും സഹോദരനുമാണ് പരാതിക്കാര്‍. 

തണ്ണീര്‍പന്തല്‍- വടകര റൂട്ടിലോടുന്ന ഹരേ കൃഷ്ണ  ബസ്സ് അമിത വേഗതയില്‍ ഓടിയതിനെ ഇവര്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് പുറകെ വന്ന ബസ് ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് വടകര പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
 

loader