നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു.
തിരുവനന്തപുരം:ഐഎസ്ആർഒ ചാരക്കേസിൽ അന്യായമായി ഉൾപ്പെട്ട ശാസ്ത്രജ്ഞൻ നമ്പി നാരായണനുള്ള നഷ്ടപരിഹാരം നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം. 50 ലക്ഷം രൂപ അദ്ദേഹത്തിന് നൽകണമെന്നായിരുന്നു സുപ്രീം കോടതി വിധി. വിധി ഉടൻ നടപ്പിലാക്കാനുള്ള തീരുമാനം ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം എടുത്തതായി മുഖ്യമന്ത്രി അറിയിച്ചു.
നമ്പി നാരായണനെ അനാവശ്യമായി കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചതാണെന്ന് കണ്ടെത്തിയ കോടതി ഇതിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കാൻ മുൻ ജഡ്ജി ഡി.കെ. ജെയിൻ അധ്യക്ഷനായ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈ സമിതിയിലേക്ക് അഡ്വ. വി.എസ്.സെന്തിലിനെ നിയോഗിക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചു. നഷ്ടപരിഹാരത്തുക അന്വേഷണ ഉദ്യോഗസ്ഥരിൽ നിന്ന് ഇടാക്കണമെന്ന കോടതി വിധി സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
