തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണത്തിലെ ഇരയായ സ്ത്രീയുടെ പേര് വാര്‍ത്താ സമ്മേളനത്തിൽ പരസ്യമായി പറഞ്ഞതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നാവശ്യം. തൃശൂർ ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറി ജോൺ ഡാനിയേൽ ആണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് ഇതുസംബന്ധിച്ച് പരാതി നൽകിയത്.