ഡിജിപി ലോക്നാഥ് ബെഹ്റക്കാണ് പരാതി നൽകിയത്

കൊച്ചി: ​ഗായിക എസ്.ജാനകി മരിച്ചുവെന്ന വ്യാജവാർത്ത സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചവർക്കെതിരെ പരാതിയുമായി ഗായകരുടെ സംഘടന "സമം". വ്യാജവാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സംഘടന ഡിജിപി ലോക്നാഥ് ബെഹ്റക്ക് പരാതി നൽകി. 

Add Asianetnews as a Preferred SourcegooglePreferred

കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി അറിയിച്ചതായി സംഘടന പ്രതിനിധികൾ പറഞ്ഞു. ഞായറാഴ്ച ഉച്ചമുതലാണ് ഫേസ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ഈ വാർ‌ത്ത പ്രചരിച്ചത്. കഴിഞ്ഞ വർഷവും ഇതേ രീതിയിൽ വ്യാജ പ്രചരണം നടന്നിരുന്നു. നേരത്തെ, നടൻ ജഗതി ശ്രീകുമാർ, സലീം കുമാർ തുടങ്ങിയ താരങ്ങളുടെയൊക്കെ പേരിലും സമാനമായ വ്യാജപ്രചരണങ്ങൾ വന്നിരുന്നു.