അഹമ്മദാബാദ്: ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പിൽ കൂറുമാറിയ 14 എംഎൽഎമാരെ കോൺഗ്രസ് പുറത്താക്കി. മുതിർന്ന നേതാവ് ശങ്കർസിംഗ് വഗലേയടക്കമുള്ള എംഎൽഎമാരെയാണ് പുറത്താക്കിയത്. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും ആറു വർഷത്തേക്കാണ് പുറത്താക്കൽ.
ഗുജറാത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി അസോക് ഗലോട്ടാണ് ഇക്കാര്യം അറിയിച്ചത്. എംഎൽഎ സ്ഥാനം രാജിവച്ച ആറു പേരെയുൾപ്പെടെയാണ് പുറത്താക്കിയിരിക്കുന്നത്. വിമതരുടെ നിലപാട് മൂലം രാജ്യസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി അഹമ്മദ് പട്ടേൽ ആവശ്യമായ വോട്ട് മാത്രം നേടിയാണ് ജയിച്ചത്.
