നിയമ ബിരുദമില്ല 256 ജഡ്ജിമാര്‍ പുറത്ത്

ഡെമോക്രാറ്റിക് റിപ്പബ്‌ളിക് ഓഫ് കോംഗോയില്‍ 256 ജഡ്ജിമാരെ പ്രസിഡന്റ് ജോസഫ് കാബില പുറത്താക്കിയതായി റിപ്പോര്‍ട്ട്. നിയമബിരുദമില്ലാത്തവരെയും അഴിമതി ആരോപണങ്ങളില്‍ ഉള്‍പ്പെട്ടവരെയുമാണു പുറത്താക്കിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മജിസ്‌ട്രേറ്റിന്റെ ചുമതലകള്‍ നിര്‍വഹിക്കാത്തവരെയാണു പുറത്താക്കിയതെന്ന് കോംഗോ നിയമ മന്ത്രി അലെക്‌സിസ് താംബ്വെ മാംബ വ്യക്തമാക്കി.

മധ്യ ആഫ്രിക്കന്‍ രാഷ്ട്രമായ കോംഗോയില്‍ ആകെ 4000 ജഡ്ജിമാരാണുള്ളത്. ഇത് ആദ്യമായല്ല കോംഗോയില്‍ ജഡ്ജിമാരെ പുറത്താക്കുന്നത്. 2009-ലും 96 ജഡ്ജിമാരെ പുറത്താക്കിയിരുന്നു.