രാഷ്ട്രീയ പ്രീണനത്തിനായി കോണ്‍ഗ്രസ് ദേശീയ ഗീതത്തെ സെന്‍സര്‍ ചെയ്തു

കൊല്‍ക്കത്ത:രാഷ്ട്രീയ പ്രീണനത്തിനായി കോണ്‍ഗ്രസ് ദേശീയ ഗീതം വന്ദേ മാതരത്തെ സെന്‍സര്‍ ചെയ്തതായും ബങ്കിം ചന്ദ്ര ചാറ്റര്‍ജിയുടെ ആദര്‍ശങ്ങളെ അവഗണിച്ചതായും അമിത്‍ ഷാ. ഡോ.ശ്യാമ പ്രസാദ് മുഖര്‍ജി റിസര്‍ച്ച് ഫൗണ്ടേഷന്‍ നടത്തിയ ബങ്കിം ചന്ദ്ര ചറ്റോപാധ്യയായ് മെമ്മോറിയല്‍ ലെക്‍ച്ചറില്‍ സംസാരിക്കുകയായിരുന്നു അമിത്ഷാ. ദേശീയ ഗീതം വന്ദേ മാതരത്തെ കോണ്‍ഗ്രസ് ഒരിക്കലും ബഹുമാനിച്ചിട്ടില്ലെന്നായിരുന്നു അമിത് ഷായുടെ പ്രധാന ആരോപണം.

രാഷ്ട്രീയ പ്രീണനത്തിനായി ദേശീയ ഗീതം മുഴുവനായി ഉപയോഗിക്കാതെ രണ്ടു ഖണ്ഡികയായി ചുരുക്കിയെന്നും ഇത് വിഭജനത്തിന് ഒരു കാരണമായെന്നും അമിത് ഷാ ആരോപിച്ചു. ദേശീയ ഗീതം ഒരു മതവുമായി ബന്ധപ്പെട്ടതല്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ മതവുമായി ബന്ധപ്പെടുത്തി വെട്ടിച്ചുരുക്കുകയായിരുന്നെന്നും കോണ്‍ഗ്രസ് ആരോപിച്ചു.