രൂക്ഷമായ വാക്കേറ്റത്തിൽ ഡിസിസി യോഗം അൽപ്പസമയം നിർത്തിവച്ചു. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന്  യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു 

കൊല്ലം: കൊല്ലം ഡിസിസി യോഗത്തിൽ ഡിസിസി പ്രസിഡൻറ് ബിന്ദു കൃഷ്ണയ്ക്കെതിരെ രൂക്ഷ വിമർശനം. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധിക്ക് അനുകൂലമായി നിലപാട് എടുത്തതിനാണ് വിമർശനം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

രൂക്ഷമായ വാക്കേറ്റത്തിൽ ഡിസിസി യോഗം അൽപ്പസമയം നിർത്തിവച്ചു. ശബരിമല സ്ത്രീപ്രവേശനത്തിൽ സുപ്രീംകോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്ന് യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ആവശ്യപ്പെട്ടു.

ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താന്‍. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിന്ദു കൃഷ്ണ പറഞ്ഞിരുന്നു.