ദില്ലി: രാജ്യത്തിന്‍റെ അടിത്തറയായ ഭരണഘടനയെ തന്നെ ചില ബിജെപി നേതാക്കൾ ചോദ്യം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി. കോണ്‍ഗ്രസ് സ്ഥാപക ദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് പാർടി പതാക ഉയർത്തി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സത്യത്തിന് നിലകൊള്ളുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. രാജ്യത്തിന്റെ സ്വാതന്ത്ര്യം തിരിച്ചുകൊണ്ടുവരികയാണ് ഇപ്പോഴത്തെ ലക്ഷ്യം. എല്ലാവർക്കും തുല്യ അവകാശം ഉണ്ടാകണം. ഭരണഘടനയുടെ സംരക്ഷണത്തിനായി ഓരോരുത്തരും നിലകൊള്ളണമെന്നും രാഹുല്‍ പറഞ്ഞു.
