തിരുവനനന്തപുരം: കോണ്‍ഗ്രസില്‍ ഉടന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് എ ഗ്രൂപ്പ്. നെയ്യാര്‍ ഡാമില്‍ നടക്കുന്ന കെപിസിസി എക്സിക്യൂട്ടിവിലാണ് ആവശ്യം. മദ്യ നയത്തില്‍ തുടങ്ങിയ തര്‍ക്കം തെരഞ്ഞെടുപ്പ് വരെ നീണ്ടെന്നു ശിവദാസന്‍ നായര്‍ ആരോപിച്ചു. വി.എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ. ബാബുവും രംഗത്തെത്തി.

വി.എം. സുധീരനെതിരെ ഗ്രൂപ്പുകള്‍ പടയൊരുക്കം തുടങ്ങുന്നതിന്റെ വ്യക്തമായ സൂചനകളാണ് എക്സിക്യൂട്ടിവില്‍നിന്നു പുറത്തുവരുന്നത്. തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ ചാണ്ടി സ്ഥാനമൊഴിഞ്ഞതുപോലെ പാര്‍ട്ടി നേതൃത്വവും ഉത്തരവാദിത്വമേറ്റെടുക്കണമെന്നു കെ. ബാബു വ്യക്തമാക്കി. കെ. ശിവദാസന്‍ നായരാണ് സംഘടനാ തെരഞ്ഞെടുപ്പ് എന്ന ആവശ്യം ഇന്നു ശക്തമായി ഉന്നയിച്ചത്. സംഘടനാ നേതൃത്വത്തിന്റെ പരാജയമാണു തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്കിടയാക്കിയതെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യോഗം തുടരുകയാണ്. ഉച്ചതിരിഞ്ഞ ആരോപണങ്ങള്‍ക്കു നേതൃത്വം മറുപടി പറയും.