Asianet News MalayalamAsianet News Malayalam

ഇരട്ടക്കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണം: സമാധാന യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് ഇറങ്ങിപ്പോയി

കാസര്‍കോട് ചേര്‍ന്ന സര്‍വകക്ഷി സമാധാന യോഗത്തിൽ നിന്നും കോൺഗ്രസ് ഇറങ്ങിപോയി. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതിലാണ് പ്രതിഷേധം.

congress members walkout in all party peace meeting in kasargod
Author
Kasaragod, First Published Feb 26, 2019, 4:51 PM IST

കാസര്‍കോട്: കാസര്‍കോട്ടെ ഇരട്ടക്കൊലപാതകങ്ങളെയും തുടർന്നുണ്ടായ അക്രമസംഭവങ്ങളെയും സർവ്വകക്ഷി സമാധാന യോഗം അപലപിച്ചു. റവന്യു മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സർവകക്ഷി സമാധാനയോഗത്തിൽ നിന്നും കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്. കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾക്ക് യോഗത്തിൽ തന്നെ മറുപടി പറയണമെന്ന് വാശിപിടിച്ചതാണ് ഇറങ്ങിപ്പോക്കിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. അതേസമയം, കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് വരും ദിവസങ്ങളിലും ശക്തമായി സമരം തുടരാനാണ് കോൺഗ്രസിന്‍റെ തീരുമാനം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളും ഇതേ ആവശ്യത്തിനായുള്ള നടപടികൾ മുന്നോട്ട് നീക്കുകയാണ്.

ഇതിനിടെ ഇന്നലെ കേസ് ഏറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘം കേസ് ഫയൽ വിശദമായി പരിശോധിച്ചു. സ്ഥലത്ത് പരിശോധനയും നടത്തി. തെളിവുകൾ ശേഖരിക്കുന്നതിലും കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതിലും പൊലീസ് വരുത്തിയ വീഴ്ച്ചകൾ വലിയ ആക്ഷേപമായി നിലനിൽക്കുന്ന സാഹചര്യത്തിലാണ് ക്രൈബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കൂടുതൽ പേരെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് ഉടൻ കടക്കും. എന്നാൽ ക്രൈബ്രാഞ്ച് അന്വേഷണത്തിലും വിശ്വാസമില്ലെന്ന് ഇന്ന് 48 മണിക്കൂർ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് വിഎം സുധീരൻ പറഞ്ഞു.

Follow Us:
Download App:
  • android
  • ios