രാജ്യസഭാ സീറ്റ് കൈവിട്ടതിനെതിരെ യുവ എംഎല്‍എമാര്‍ പിന്നില്‍ ഉമ്മന്‍ചാണ്ടിയെന്ന് പി ജെ കുര്യന്‍ ആത്മഹത്യാപരമെന്ന് ഹൈബി ഈഡൻ ഇത് കീഴടങ്ങലെന്ന് ഷാഫി
തിരുവനന്തപുരം: കേരള കോൺഗ്രസുമായി സ്ഥായിയായ ബന്ധമാണ് ആവശ്യമെന്ന് തിരുവഞ്ചൂര് രാധാകൃഷ്ണന്. ഓരോ പ്രശ്നങ്ങള് പരിഹരിച്ചു പോയാൽ മാത്രം മുന്നണിയാകില്ല. കേരള കോൺഗ്രസ് മുന്നണിയിൽ വേണ്ടന്ന് ആരും പറഞ്ഞിട്ടില്ല. എന്നാല് രാജ്യസഭ സീറ്റിനു വേണ്ടിയല്ല മാണി മുന്നണി വിട്ടതെന്നും തിരുവഞ്ചൂര് മാധ്യമങ്ങളോട് പറഞ്ഞു.
കേരള കോണ്ഗ്രസിന് രാജ്യസഭാ സീറ്റ് നല്കിയതിന് പിന്നില് ഉമ്മന്ചാണ്ടിയെന്ന് പി ജെ കുര്യന് പ്രതികരിച്ചു. കുര്യന് സീറ്റ് നല്കണമെന്ന കാര്യത്തില് ചര്ച്ച നടക്കുന്തിനിടെയാണ് സീറ്റ് കേരള കോണ്ഗ്രസിന് കൈമാറിയത്. ഇത് തന്നോട് ചര്ച്ച ചെയ്തിട്ടില്ലെന്നും കുര്യന് പറഞ്ഞു. ഇതിനിടെ സീറ്റ് കേരള കോണ്ഗ്രസിന് നല്കിയ നടപടിയില് എതിര്പ്പ് അറിയിച്ച് ആറ് യുവ എംഎല്എമാര് രാഹുല് ഗാന്ധിയ്ക്ക് കത്തയച്ചു.
ഹൈബി ഈഡൻ, വി ടി ബൽറാം, റോജി എം ജോൺ, ഷാഫി പറമ്പിൽ, കെ എസ് ശബരി നാഥൻ, അനിൽ അക്കര എന്നിവരാണ് കത്തയച്ചത്. തീരുമാനം അവിശ്വസനീയമാണെന്നും ഇത് കീഴടങ്ങലെന്നും ഷാഫി പറമ്പില് പ്രതികരിച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡൻ എംഎൽഎയും
ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബൽറാം എം എല്എയും പറഞ്ഞു.
