Asianet News MalayalamAsianet News Malayalam

അമിത്ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛർദ്ദിയും പിടിപെടും; കോൺ​ഗ്രസ് എംപിയുടെ പരിഹാസം വിവാദത്തിലേക്ക്

കർണാടകയിലെ കോൺ​​ഗ്രസ് എംഎൽഎമാർ തിരിച്ചെത്തിയതോടെ അമിത്ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോൾ പന്നിപ്പനി പിടിച്ചതെന്നും എംപി പറയുന്നു. കർണാടകയിലെ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണ് അമിത് ഷായ്ക്ക് പന്നിപ്പനി പിടിച്ചതെന്നും ഹരിപ്രസാദ് പരിഹസിക്കുന്നു. 

congress mp bk hariprasad mocked amitha sha
Author
New Delhi, First Published Jan 17, 2019, 11:58 PM IST

കർണാടക: ബിജെപി അധ്യക്ഷൻ അമിത്ഷായ്ക്ക് പന്നിപ്പനിയെന്ന വാർത്തയെ പരിഹസിച്ച കോൺ​ഗ്രസ് എംപി ബികെ ഹരിപ്രസാദ് വിവാദത്തിലേക്ക്. അമിത്ഷായ്ക്ക് പന്നിപ്പനി മാത്രമല്ല, വയറിളക്കവും ഛർദ്ദിയും വരുമെന്നാണ് കോൺ​ഗ്രസ് എംപിയുടെ പരിഹാസം. കർണാടകയിലെ കോൺ​​ഗ്രസ് എംഎൽഎമാർ തിരിച്ചെത്തിയതോടെ അമിത്ഷാ പരിഭ്രമിച്ചെന്നും അതിനാലാണ് ഇപ്പോൾ പന്നിപ്പനി പിടിച്ചതെന്നും എംപി പറയുന്നു.

കർണാടകയിലെ കോൺ​ഗ്രസ്-ജെഡിഎസ് സർക്കാരിനെ ഇല്ലാതാക്കാൻ ശ്രമിച്ചത് കൊണ്ടാണ് അമിത് ഷായ്ക്ക് പന്നിപ്പനി പിടിച്ചതെന്നും ഹരിപ്രസാദ് പരിഹസിക്കുന്നു. പരാമർശം വിവാദമായതോടെ എംപി മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി നേതാക്കൾ രം​ഗത്തെത്തി. പന്നിപ്പനി ബാധിച്ച് ദില്ലി എയിംസിൽ പ്രവേശിപ്പിച്ചിരിക്കുന്ന അമിത്ഷാ രണ്ട് ദിവസത്തിനുള്ളിൽ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ്ജ് ആകുമെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ആരോ​ഗ്യ നില തൃപ്തികരമാണെന്ന് ബിജെപി മാധ്യമവിഭാ​ഗം തലവൻ അനിൽ ബലൂനി അറിയിച്ചു. 
 

Follow Us:
Download App:
  • android
  • ios