ദില്ലി: ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചതിന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജനവിധി അംഗീകരിക്കുന്നു. ഇരു സംസ്ഥാനങ്ങളിലെയും സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങള്‍ നല്‍കിയ സ്‌നേഹം എന്നും തന്റെ ഹൃദയത്തിലുണ്ടാകുമെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാന്യമായി പ്രചാരണം നടത്തിയെന്നും രാഹുല്‍ കുറിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ 182 സീറ്റില്‍ 99 സീറ്റുകളില്‍ ബിജെപിയും 80 സീറ്റുകളില്‍ കോണ്‍ഗ്രസും മുമ്പിലാണ്. 2012 ലെ തെരഞ്ഞെടുപ്പിലെ 115 സീറ്റുകളെന്ന നേട്ടത്തിലെത്താന്‍ ഇത്തവണ ബിജെപിയ്ക്ക് കഴിഞ്ഞില്ല.
