അധികാരത്തിലെത്തി ഒരു മാസം കൊണ്ട് മയക്കുമരുന്ന് മാഫിയയെ ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ച് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. നോട്ട് അസാധുവാക്കല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുഖ്യവിഷയമായിരിക്കുമെന്ന് പ്രകടനപത്രിക പുറത്തിറക്കിയ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തെ അകാലിദള്‍ ബി.ജെ.പി ഭരണം പഞ്ചാബിനെ പിന്നോട്ടടിച്ചെന്നും വികസനം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിക്കണമെന്നും മന്‍മോഹന്‍സിങ് ആവശ്യപ്പെട്ടു.

കഴിഞ്ഞ 10 വര്‍ഷത്തെ അകാലിദള്‍ ബി.ജെ.പി ഭരണം പഞ്ചാബിനെ പിന്നോട്ടടിച്ചെന്നും വികസനം തിരിച്ച് പിടിക്കാന്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിക്കണമെന്നും ആവശ്യപ്പെട്ടാണ് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രകടനപത്രിക പുറത്തിറക്കിയത്. നോട്ട് അസാധുവാക്കലിന് ശേഷം മൊത്തം ആഭ്യന്തര ഉത്പാദനം ഗണ്യമായി കുറയുമെന്ന് മന്‍മോഹന്‍സിങ് പറഞ്ഞു. എല്ലാവീടിലും ഒരാള്‍ക്ക് തൊഴില്‍ ഒന്നാം ക്ലാസ് മുതല്‍ പി.എച്ച്.ഡി വരെ പെണ്‍കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം സ്‌ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 33 ശതമാനം സംവരണം എല്ലാവര്‍ക്കും വീട്  തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങള്‍. രണ്ട് ഘട്ടങ്ങളിലായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണത്തില്‍ മുന്നേറുന്ന കോണ്‍ഗ്രസ് ആദ്യം പ്രകടനപത്രികയും പുറത്തിറക്കി ഒരു ചുവട് മുന്നിലെത്തിയിരിക്കുകയാണ്.