'വിത്ത് ഐന്‍സി' ആപ്പ് പിന്‍വലിച്ചതിന് വിശദീകരണവുമായി കോണ്‍ഗ്രസ്

ദില്ലി: പ്രധാനമന്ത്രിയുടെ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കോണ്‍ഗ്രസ് ആപ്പ് പിന്‍വലിച്ചതില്‍ വിശദീകരണവുമായി കോണ്‍ഗ്രസ്. പാര്‍ട്ടി അംഗത്വം നല്‍കുന്നതിനാണ് ആപ്പ് ആരംഭിച്ചതെന്നും കഴിഞ്ഞ അഞ്ച് മാസമായി ആപ്പ് പ്രവര്‍ത്തിക്കുന്നില്ലെന്നുമാണ് കോണ്‍ഗ്രസിന്‍റെ വിശദീകരണം. മറ്റ് ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ വ്യക്തമാക്കുന്നു.

ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകളും തെറ്റാണെന്ന് കോണ്‍ഗ്രസ് പറയുന്നു. യുആര്‍എല്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പഴയ യുആര്‍എല്‍ അടിച്ചാലും പുതിയ ആപ്പിലേക്ക് റീഡയരക്ട് ചെയ്യുന്ന തരത്തില്‍ സംവിധാനമൊരുക്കിയിരുന്നു. പ്രവര്‍ത്തന രഹിതമായ യുആര്‍എല്‍ കാണിച്ച് കോണ്‍ഗ്രസിനെ പരിഹസിക്കുന്നതിനാലാണ് ആപ്പ് പിന്‍വലിക്കാന്‍ നിര്‍ബന്ധിതരാകുന്നതെന്നും ട്വീറ്റില്‍ വ്യക്തമാക്കുന്നു

അതേസമയം ഡാറ്റാ ചോര്‍ച്ചയെ തുടര്‍ന്നാണ് ആപ്പ് പിന്‍വലിച്ചതെന്നായിരുന്നു. ഉപയോക്താക്കളുടെ വിവരങ്ങള്‍ മൊബൈല്‍ ആപ്പ് കോണ്‍ഗ്രസ് ആപ്പ് പിന്‍വലിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. കോണ്‍ഗ്രസ് ആപ്പ് സെര്‍വര്‍ സിംഗപ്പൂരാണെന്നും ഡാറ്റകള്‍ കമ്പനികള്‍ക്ക് ചോര്‍ത്തി നല്‍കിയതായും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ആപ്പിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ കോണ്‍ഗ്രസ് ആപ്പ് പിന്‍വലിച്ചതോടെയാണ് ആരോപണവുമായി ബിജെപി രംഗത്തെത്തിയത്.

Scroll to load tweet…