Asianet News MalayalamAsianet News Malayalam

​ഗോവ മുഖ്യമന്ത്രി മനോഹർ പരീക്കർ ജീവിച്ചിരിപ്പില്ലെന്ന് കോൺ​ഗ്രസ്

ഒക്ടോബർ 14-ന്  ദില്ലി എയിംസിലെ ചികിത്സ കഴിഞ്ഞ് ​ഗോവയിൽ മടങ്ങിയെത്തിയ മനോഹർ പരീക്കറെ അതിന് ശേഷം ആരും കണ്ടിട്ടില്ല. സ്വന്തം വസതിയിൽ ആശുപത്രിയിലേതിന് സമാനമായ മെഡിക്കൽ സംവിധാനങ്ങളുടെ തുണയോടെ പരീക്കർ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരം. 

Congress says manohar parikkar is no more
Author
Panaji, First Published Oct 29, 2018, 10:32 PM IST

പനാജി: ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹർ പരീക്കർ ജീവിച്ചിരിപ്പില്ലെന്ന പ്രസ്താവനയുമായി കോൺ​ഗ്രസ്. ഒക്ടോബർ പതിനാലിന് ശേഷം പരീക്കരെ ആരും കണ്ടിട്ടില്ലെന്നും അ​ദ്ദേഹം ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യം പോലും സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോൺ​ഗ്രസ് വക്താവ് ജിതേന്ദ്ര ദേശ്പ്രഭു മാധ്യമങ്ങളോട് പറഞ്ഞു. 

ഒക്ടോബർ 14-ന്  ദില്ലി എയിംസിലെ ചികിത്സ കഴിഞ്ഞ് ​ഗോവയിൽ മടങ്ങിയെത്തിയ മനോഹർ പരീക്കറെ അതിന് ശേഷം ആരും കണ്ടിട്ടില്ല. സ്വന്തം വസതിയിൽ ആശുപത്രിയിലേതിന് സമാനമായ മെഡിക്കൽ സംവിധാനങ്ങളുടെ തുണയോടെ പരീക്കർ കഴിയുകയാണെന്നാണ് പുറത്തു വരുന്ന വിവരം. 

മുഖ്യമന്ത്രിയുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ഓഫീസിലെ ഉദ്യോ​ഗസ്ഥരാണ് തന്ത്രപ്രധാനമായ തീരുമാനങ്ങളെടുക്കുന്നതെന്നും മനോഹരർ പരീക്കർ ജീവിച്ചിരിപ്പുണ്ടെന്ന് തെളിയിക്കേണ്ട ബാധ്യത ഭരണമുന്നണിക്കും ഭരണകക്ഷിയായ ബിജെപിയ്ക്കുമുണ്ടെന്നും ജിതേന്ദ്ര ദേശ്പ്രഭു പറഞ്ഞു. 

അതേസമയം അധികാരത്തിലെത്താൻ സാധിക്കാത്തതിന്റെ മോഹഭം​ഗത്തിൽ നിന്നാണ് കോൺ​ഗ്രസ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതെന്നും ആ പാർട്ടിയുടെ നിലവാര തകർച്ചയാണ് ഇത്തരം പ്രസ്താവനകളിലൂടെ തെളിയുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. 

Follow Us:
Download App:
  • android
  • ios