പൊലീസിന്റെ ആത്മവീര്യം കെടുത്തുന്ന നടപടികൾ പ്രോത്സാഹിപ്പിക്കാനാവില്ലെന്ന് കെ മുരളീധരൻ പറഞ്ഞു. പഴയ നക്സലൈറ്റുകളാണ് മാവോയിസ്റ്റുകളെന്നും സായുധ കലാപത്തോട് യോജിക്കാനാകില്ലെന്നും കെ.മുരളീധരൻ വ്യക്തമാക്കി. ഏത് സർക്കാർ അധികാരത്തിൽ വന്നാലും പൊലീസിന്റെ ആത്മവീര്യം കെടുത്തുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും മുരളി പറഞ്ഞു.
എന്നാല്‍ സംഭവത്തില്‍ വ്യക്തത വേണമെന്ന് വി എം സുധീരൻ പറഞ്ഞു. മാവോയിസ്റ്റ് വിഷയത്തിൽ വ്യക്തത നൽകാൻ സർക്കാരിനാകുന്നില്ലെന്ന് വി.എം.സുധീരൻ കുറ്റപ്പെടുത്തി. മാധ്യമങ്ങളെ സംഭവ സ്ഥലത്ത് കൊണ്ടു പോകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
