രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകത്തിൽ കോൺഗ്രസ്‌ ജെ ഡി എസ് എം എൽ എമാരെ ഇന്ന് ബിഡദിയിലെ  റിസോർട്ടിലേക്ക് മാറ്റിയേക്കും. 

ബെംഗളൂരു: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന കർണാടകത്തിൽ കോൺഗ്രസ്‌ ജെ ഡി എസ് എം എൽ എമാരെ ഇന്ന് ബിഡദിയിലെ റിസോർട്ടിലേക്ക് മാറ്റിയേക്കും. മുഴുവൻ എം എൽ എമാർക്കും ബെംഗളൂരുവിൽ എത്താൻ നിർദേശം നൽകി. എം എൽ എമാരെ നിരീക്ഷിക്കാൻ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു. അതേ സമയം ബി ജെ പി, എം എൽ എമാർ ഹരിയാനയിൽ തുടരുകയാണ്.

 ഏഴ് കോൺഗ്രസ്‌ എം എൽ എമാരാണ് മുബൈയിൽ ഉള്ളത് എന്നാണ് വിവരം. ഇവരെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമം കോൺഗ്രസ്‌ തുടങ്ങിയിട്ടുണ്ട്. ആഭ്യന്തര മന്ത്രി എം ബി പാട്ടിൽ ഇവരുമായി മുംബയിൽ എത്തി കൂടിക്കാഴ്ച നടത്തും. 13 എം എൽ എമാരെയെങ്കിലും രാജിവെപ്പിച്ചാൽ മാത്രമേ ബിജെപിക്ക് സർക്കാരുണ്ടാക്കാൻ വഴിതെളിയൂ .