എറണാകുളം വഴിയുള്ള 8 പാസഞ്ചറുകൾ റദ്ദാക്കി നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയിൽ 2 മരണം. കോട്ടയം സ്വദേശി ശിവൻകുട്ടി, കണ്ണൂർ സ്വദേശി നാണി എന്നിവരാണ് മരിച്ചത്. പലയിടത്തും റോഡ്, റെയിൽ ഗതാഗതം താറുമാറായി. ആലപ്പുഴ എസി റോഡിൽ വെള്ളം കയറിയതിനെ തുടർന്ന് കെഎസ്ആർടിസി ബസ് സർവീസുകൾ നിർത്തിവച്ചു.

എറണാകുളം വഴിയുള്ള 8 പാസഞ്ചറുകൾ റദ്ദാക്കി. നിരവധി തീവണ്ടികൾ വൈകി ഓടുകയാണ്.കുട്ടനാട്ടിൽ മടവീഴ്ചയെ തുടർന്ന് വ്യാപക കൃഷിനാശം ഉണ്ടായി. കോട്ടയത്ത് രണ്ടിടത്ത് ഉരുൾപൊട്ടി. ഇടുക്കിയിലും കനത്ത മഴയാണ്. ആനവിലാസത്ത് ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. 


മൂന്നാർ മേഖല ഒറ്റപ്പെട്ട അവസ്ഥയിലായി. കൊല്ലത്ത് അടക്കം തീരദേശമേഖലകളിൽ കടലാക്രണം ശക്തമാണ്. പത്തനംതിട്ടയിൽ അൻപതോളം വീടുകൾ ഭാഗികമായി തകര്‍ന്നു. വടക്കൻ കേരളത്തിൽ മലയോരമേഖലയിലാണ്ശക്തമായ മഴയുള്ളത്.

റദ്ദാക്കിയ തീവണ്ടികൾ 


എറണാകുളം - നിലമ്പൂർ പാസഞ്ചർ 
നിലമ്പൂർ -എറണാകുളം പാസഞ്ചർ 
കായംകുളം -ആലപ്പുഴ പാസഞ്ചർ 
ആലപ്പുഴ -കായംകുളം പാസഞ്ചർ 
എറണാകുളം -ആലപ്പുഴ പാസഞ്ചർ
ആലപ്പുഴ -എറണാകുളം പാസഞ്ചർ 
കൊല്ലം -കോട്ടയം മെമു 
എറണാകുളം -ആലപ്പുഴ മെമു 
കൊല്ലം -പുനലൂർ -കൊല്ലം പാസഞ്ചർ