ചെന്നൈ: തമിഴ്‌നാട്ടില്‍ തീറ്റ മത്സരത്തിനിടെ ഇഡ്ഡിലി തൊണ്ടിയില്‍ തുടുങ്ങി മത്സരാര്‍ത്ഥി മരിച്ചു. ചിന്നതമ്പി(42) എന്നയാളാണ് മരിച്ചത്. പുതുക്കോട്ടൈയിലെ ആലങ്കുടിക്ക് സമീപം പണ്ടികുടി ഗ്രാമത്തില്‍ പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തീറ്റമത്സരത്തിനിടെയാണ് സംഭവം.
മൂന്ന് മിനിറ്റിനുള്ളില്‍ വെള്ളം കുടിക്കാതെ പരമാവധി ഇഡ്ഡലി തിന്നുതീര്‍ക്കുക എന്നതായിരുന്നു മത്സരം. മത്സരത്തില്‍ പങ്കെടുത്ത ചിന്നതമ്പി 12 ഇഡ്ഡലി ഇതിനകം കഴിച്ചിരുന്നു. തൊണ്ടയില്‍ കുരുങ്ങിയ ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും മരണം സംഭവിച്ചിരുന്നു. സാധാരണയായി കാണം പൊങ്കലിനോടനുബന്ധിച്ച് തീറ്റമത്സരങ്ങള്‍ സാധാരണയായി നടത്താറുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്തരത്തില്‍ പരിപാടി സംഘടിപ്പിച്ചത്. നേരത്തെ മുളക് തീറ്റമത്സരവും പാവയ്ക്ക് തീറ്റമത്സരവുമായിരുന്നു സംഘടിപ്പിച്ചിരുന്നത്.
