ബീയജിംഗ്: കുറ്റവാളിയായ അമ്മ കോടതിയില്‍ വിചാരണയിലാണ്. ആ സമയമാണ് കൈകുഞ്ഞ് വാവിട്ട് കരഞ്ഞത്. അതും ഭക്ഷണത്തിനായി. കാവല്‍ നിന്ന പോലീസുകാരി ഒന്നും ചിന്തിച്ചില്ല ആ കുട്ടിയെ മുലയൂട്ടി. ചൈനയിലെ ഈ സംഭവം ആഗോളതലത്തില്‍ തന്നെ വൈറലായിരിക്കുകയാണ്.

മദ്ധ്യ ചൈനയിലെ ഷാന്‍ക്സി ജിസ്ഹോങ്ങ് ഇന്‍റര്‍മീഡിയേറ്റ് പീപ്പിള്‍ കോര്‍ട്ടിലാണ് സംഭവം അരങ്ങേറിയത്. ഒരു പണം തട്ടിപ്പ് കേസില്‍ ആരോപിതയായിരുന്നു കുട്ടിയുടെ അമ്മ. കുട്ടിയുടെ അമ്മ അടക്കം 33 പേരാണ് ഈ കേസിലെ പ്രതികള്‍. പൊതുപണം വകമാറ്റി എന്നതാണ് ഇവര്‍ക്കെതിരായ ആരോപണം.

കോടതി നടപടികളിലേക്ക് കടക്കും മുന്‍പ് ഹാവോ ലിന എന്ന പോലീസ് ഓഫീസറുടെ കയ്യിലാണ് കുട്ടിയെ ഏല്‍പ്പിച്ചത്. അതിന് ശേഷമാണ് കുട്ടി കരയുവാന്‍ തുടങ്ങിയത്. ഇതോടെയാണ് മടിയൊന്നും ഇല്ലാതെ ഇവര്‍ കുട്ടിക്ക് മുലയൂട്ടിയത്.