നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ രണ്ടു യുവാക്കളെ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിവെച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം. ജിതേന്ദ്ര യാദവ്, സുനില്‍ എന്നിവരെയാണ് വെടിവെച്ചത്. ജിതേന്ദ്രന് കഴുത്തിലും സുഹൃത്ത് സുനിലിന് കാലിലുമാണ് വെടിയേറ്റത്. 

മറ്റു രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം നോയിഡയിലെ ബഹ്‍രാംപൂറില്‍ നിന്ന് വരികയായിരുന്നു ജിതേന്ദ്രനും സുനിലും. ഒരു കാരണവുമില്ലാതെ ഇവര്‍ക്ക് നരെ ഇന്‍സ്പെക്ടര്‍ വെടിവെയ്ക്കുകയായിരുന്നെന്ന് ജിതേന്ദ്രന്‍റെ ബന്ധുക്കള്‍ ആരോപിച്ചു. ജിതേന്ദ്രന്‍ നടത്തുന്ന ജിമ്മില്‍ സ്ഥിരമായി വരാറുള്ള ആളാണ് കുറ്റാരോപിതാനയ പൊലീസുകാരന്‍.

നോയിഡയിലെ ഫോര്‍ട്ടിസ് ആശുപത്രിയിലെ ഐസിയുവിലാണ് ജിതേന്ദ്രന്‍. പൊലീസ് ഇന്‍സ്പെക്ടര്‍ കുറ്റം ചെയ്തത് തെളിഞ്ഞാല്‍ നിയമനടപടികള്‍ എടുക്കുമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും എസ്എസ്പി പറഞ്ഞു.