Asianet News MalayalamAsianet News Malayalam

പൊലീസുകാര്‍ മുറി തുറന്ന് ഉറങ്ങാന്‍ ആവശ്യപ്പെട്ടു; ആരോപണവുമായി അറസ്റ്റിലായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍റെ പങ്കാളി

പൊലീസ് നിരീക്ഷണത്തിലാണ് എല്ലാ സമയവും. എല്ലായിപ്പോഴും വീട്ടില്‍ ഒറ്റക്കാണ്. വീട്ടില്‍ ഏത് ഭാഗത്തേക്ക് പോയാലും പൊലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ട്.ഇത് അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗൗതം നവ്‍ലാഖയുടെ വീടിന് മുന്നിലായി വലിയ രീതിയിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. 

cops asked us to sleep without closing the room, arrested activist partner
Author
Delhi, First Published Aug 31, 2018, 3:58 PM IST

ദില്ലി:പൊലീസുകാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി വീട്ടുതടങ്കലില്‍ കഴിയുന്ന മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്‍ലാഖയുടെ പങ്കാളി സാബാ ഹുസൈന്‍. മഹാരാഷ്ട്രയില്‍ കഴിഞ്ഞവര്‍ഷം നടന്ന ഭീമാ കൊരേഗാവ് സംഘര്‍ഷവുമായി ബന്ധപ്പെട്ട്  അറസ്റ്റിലായി വീട്ടുതടങ്കലില്‍ കഴിയുന്ന അഞ്ച് മനുഷ്യാവകാശപ്രവര്‍ത്തകരിലൊരാളാണ് ഗൗതം നവ്‍ലാഖ. വീട്ടുതടങ്കലില്‍ കഴിയുന്ന തങ്ങളോട് മുറി തുറന്നിട്ട് ഉറങ്ങാന്‍ പൊലീസ് ആവശ്യപ്പെട്ടതായി സാബാ ഹുസൈന്‍ പറഞ്ഞു. താമസസ്ഥലമായ ദില്ലിയിലെ നെഹ്റു എന്‍ക്ലേവിലുണ്ടായ സംഭവത്തെക്കുറിച്ചാണ് സാബാ ഹുസൈന്‍ പറഞ്ഞത്. 

പൊലീസ് നിരീക്ഷണത്തിലാണ് എല്ലാ സമയവും. എല്ലായിപ്പോഴും വീട്ടില്‍ ഒറ്റക്കാണ്. വീട്ടില്‍ ഏത് ഭാഗത്തേക്ക് പോയാലും പൊലീസ് തങ്ങളെ നിരീക്ഷിക്കുന്നുണ്ട്.ഇത് അസ്വസ്ഥപ്പെടുത്തുന്നതാണ്. ഗൗതം നവ്‍ലാഖയുടെ വീടിന് മുന്നിലായി വലിയ രീതിയിലാണ് പൊലീസിനെ വിന്യസിച്ചിരിക്കുന്നത്. വീടിനുള്ളില്‍ ആളുണ്ടെന്ന് അറിയിക്കാതിരിക്കാനായി പൊലീസ് ചുവന്ന റിബണ്‍ കെട്ടിയിട്ടുണ്ട്.സുഹൃത്തുക്കളോ, ബന്ധുക്കള്‍ക്കോ പ്രവേശനമില്ല.സുഹൃത്തുക്കള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ പുറത്ത് പോയാണ് ആള്‍ക്കാരുമായി ആശവിനിമയം നടത്തുന്നത്. തനിക്ക് ഗൗതമിനെ ഒറ്റക്ക് വീട്ടിലാക്കാന്‍ ഭയമാണ്. എന്നാല്‍ ഗൗതമിനും തനിക്കും വളരെയധികം ആത്മവിശ്വാസമുണ്ടെന്നും സാബാ പറഞ്ഞു. വളരെ കഷ്ടപ്പെട്ടാണ് തങ്ങള്‍ ദിവസവുമുള്ള കാര്യങ്ങള്‍ തള്ളിനീക്കുന്നതെന്നും സാബാ ഹുസൈന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios