Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ അഴിമതി തദ്ദേശസ്വയംഭരണവകുപ്പില്‍

corruption status of kerala
Author
First Published Mar 22, 2017, 1:00 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അഴിമതി നടക്കുന്നത് തദ്ദേശസ്വയംഭരണവകുപ്പിലാണെന്ന് വിജിലൻസ്. ​റവന്യൂവും പൊലീസും പൊതുമരാമത്തും ഉൾപ്പെടെ 13 സർക്കാർ വകുപ്പുകളിൽ അഴിമതി കൂത്തരങ്ങാണെന്നും സംസ്ഥാന വിജിലൻസിന്‍റെ സർവേ പറയുന്നു. ഐ.ടി.വകുപ്പിലാണ് ഏറ്റവും കുറവ് അഴിമതിയുള്ളതെന്നാണ് സർവ്വേഫലം.

61 സർക്കാർ വകുപ്പുകളിൽ നേരിട്ടും, ഓണ്‍ ലൈൻ വഴിയും നടത്തിയ അഭിപ്രായ സർവ്വേക്ക് ശേഷമാണ് വിജിലൻസ് സർവ്വേഫലം തയ്യാറാക്കി പ്രസിദ്ധീകരിച്ച്. അഴിമതിയുടെ തോത് അനുസരിച്ച് സർക്കാർ വകുപ്പുകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു.

തദ്ദേശശ്വയംഭരണ സ്ഥാപനത്തിലാണ് ഏറ്റവും കൂടുതൽ അഴിതിയെന്നാണ് സർവ്വേയിൽ പങ്കെടുത്തവർ പറയുന്നത്. 10.34 ശതമാനം പേരാണ് അഴിമതി ചൂണ്ടികാട്ടിയത്. റവന്യൂ- പൊതുമരാമത്ത്, ആരോഗ്യം, ഗതാഗതം, വിദ്യാഭ്യാസം, പൊലീസ്, ജലസേചനം, ഭക്ഷ്യം, എക്സൈസ്, മൈനിംഗ്, വാണിജ്യനികുതി, കൃഷി എന്നീ വകുപ്പുകളിൽ അഴിമതിയുടെ തോത് ഏറ്റവും കൂടുതലാണെന്ന് വിജിലൻസ് പറയുന്നു.  

വലിയ അഴിമതിയുടെ പട്ടികയിൽ ആദ്യ ഇടംകണ്ടത്തതയത് ഭക്ഷ്യസുരക്ഷവകുപ്പാണ്. ഈ ഗണത്തിൽ അവസാനം ഫിഷറീസാണ്. അഴിമതിയുടെ കാര്യത്തിൽ ഇടത്തരക്കാർ 12 പേരാണ്. ധനകാര്യവും പൊതുഭരണവുമെല്ലാം ഇതിൽ വരുന്നുയ  ഏറ്റവും കുറവ് അഴിമതി നടക്കുന്ന 12 വകുപ്പുകളിൽ. 

ഈ പട്ടികയിൽ ഒന്നാം സ്ഥാനം തെരെഞ്ഞെടുപ്പ് വിഭാഗത്തിലാണ്. ഏറ്റവും കുറവ് ഐടിയിലും. 22 ശതമാനമാണെന്നാണ് സർവേഫലം പറയുന്നു. അഴിമതി കണ്ടെത്താൻ 20 ചോദ്യാവലിയാണ് വിജിലൻസ് തയ്യാറാക്കിയിരുന്നത്. 

Follow Us:
Download App:
  • android
  • ios