തിരുവനന്തപുരം: ഹൃദയശസ്ത്രക്രിയക്കുപയോഗിക്കുന്ന സ്‌റ്റെന്റിന് അമിത വില ഈടാക്കിയെന്ന വാര്‍ത്ത നിഷേധിച്ച് തിരുവനന്തപുരം കോസ്‌മോ പൊളിറ്റന്‍ ആശുപത്രി അധികൃതര്‍. വില നിയന്ത്രണമില്ലാത്ത പെരിഫെറല്‍ സ്‌റ്റെന്റ് ഉപയോഗിച്ച രോഗിയുടെ ബന്ധുക്കളോടാണ് കൂടിയ തുക ഈടാക്കാന്‍ ആദ്യം നിര്‍ദേശിച്ചത്. ഡ്രഗ്‌സ് കണ്‍ട്രോളറുമായി ചര്‍ച്ച നടത്തിയ ശേഷം നിര്‍ദേശിച്ച അമിത വില ഈടാക്കാതെ സര്‍ക്കാര്‍ നിരക്കാണ് ഈടാക്കിയത്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ വന്ന വാര്‍ത്ത അപകീര്‍ത്തികരമാണെന്നും ആശുപത്രി ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ വിശദീകരിച്ചു.

Add Asianetnews as a Preferred SourcegooglePreferred