അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍

എറണാകുളം:മാസപ്പടി ഇടപാടിലെ സിബിഐ അന്വേഷണ ഹര്‍ജിയില്‍,] മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്കെതിരെ പരാതി ക്കാരൻ ഹൈക്കോടതിയിൽ മറുപടി സത്യവാങ്മൂലം നൽകി. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കും 

സേവനം നല്‍കാതെയാണ് എക്‌സാലോജികിന് സിഎംആര്‍എല്‍ 1.72 കോടി രൂപ നല്‍കിയതെന്ന് ഹർജിക്കാരൻ ആരോപിച്ചു. രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ല അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ പരിരക്ഷ ആവശ്യപ്പെടാനാവില്ല ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ വ്യക്തിപരമായി മറുപടി നല്‍കാന്‍ ബാധ്യതയുണ്ട് സ്വത്രന്ത്യ അന്വേഷണം അനിവാര്യം ഗുരുതര ആക്ഷേപങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി