തപാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്.

ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുന്നത്. തപാൽ സമരം കാരണം ആകെ 12 വോട്ടുകൾ മാത്രമേ കൗണ്ടിം​ഗ് സ്റ്റേഷനിൽ എത്തിയിട്ടുള്ളൂ. 799 വോട്ടുകൾ ലഭിക്കേണ്ട സ്ഥാനത്താണിത്. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിൽ ആണ് വോട്ടെണ്ണൽ നടക്കുന്നത്. 

7.45 ഓടെ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ട്രോങ് റൂമുകള്‍ തുറക്കാനുള്ള നടപടികള്‍ തുടങ്ങി. തപാല്‍ വോട്ടുകള്‍ക്ക് ശേഷം മാന്നാര്‍ പഞ്ചായത്തിലെ ഒന്നു മുതല്‍ 14 വരെയുള്ള ബുത്തുകളിലെ വോട്ടുകളാണ് എണ്ണുന്നത്. പിന്നീട് മാന്നാര്‍, പാണ്ടനാട്, തിരുവന്‍വണ്ടൂര്‍, ചെങ്ങന്നൂര്‍ നഗരസഭ, മുളക്കുഴ, ആല, പുലിയൂര്‍, ബുധനൂര്‍, ചെന്നിത്തല, ചെറിയനാട്, വെണ്‍മണി എന്നിങ്ങനെയാണ് വോട്ടെണ്ണുന്നത്. രാവിലെ ഒന്‍പത് മണിയോടെ തന്നെ ചെങ്ങന്നൂര്‍ എവിടേക്കെന്ന് വ്യക്തമാവും.