നാഗ്പൂര്‍: പൊതുഇടത്തില്‍ കമിതാക്കള്‍ പ്രണയദിനം ആഘോഷിക്കുന്നത് കണ്ടാല്‍ ഉടന്‍ കല്ല്യാണം കഴിപ്പിക്കുമെന്ന ഭീഷണിയുമായി ബജ്റംഗദള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ഭാരതീയ സംസ്ക്കാരത്തിന് എതിരാണ് പ്രണയദിനാഘോഷം എന്നാരോപിച്ച് വ്യാഴാഴ്ച നാഗ്പൂരില്‍ ആള്‍ക്കുട്ടം പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രണയദിനം ആഘോഷിക്കാന്‍ അവര്‍ക്ക് അവകാശമുണ്ടെങ്കില്‍ സംസ്ക്കാരത്തെ സംരക്ഷിക്കാന്‍ നമുക്കും അവകാശമുണ്ട്. പണ്ഡിറ്റുകളെയും കൊണ്ടാണ് തങ്ങള്‍ വരുന്നതെന്നും ഗാഡനില്‍ ആരെയെങ്കിലും കണ്ടാല്‍ ഉടനടി കല്ല്യാണം കഴിപ്പിക്കുമെന്ന് നാഗ്പൂര്‍ ബജ്റംഗദള്‍ അംഗം മനിഷ് മൊരിയ പറഞ്ഞു.