ഛത്തീസ്ഗഢ്: ഹരിയാനയില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍. ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് സംഭവം. അശോക് (36),  സോണിയ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹിതരായവരാണ് രണ്ടുപേരും. അയല്‍ക്കാരിയാണ് സംഭവം പൊലീസില്‍ അറിയിക്കുന്നത്.

രാവിലെ ദമ്പതികളുടെ വീട്ടിലെത്തിയ സ്ത്രീ ഇരുവരെയും മരിച്ച നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരമറിച്ചു.  മൂര്‍ച്ചയുള്ള ആയുധങ്ങള്‍ക്കൊണ്ടുള്ള മുറിവുകള്‍ ദമ്പതികളുടെ ശരീരത്തിലുണ്ട്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.