Asianet News MalayalamAsianet News Malayalam

ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഗൗരവതരമെന്ന് കോടതി

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതു കൊണ്ട് കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാനാകില്ലെന്നും ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി

court about franco mulakkal case
Author
Kottayam, First Published Sep 23, 2018, 4:03 PM IST

കോട്ടയം: ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഗൗരവതരമെന്ന് പാലാ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി. കോടതി ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. അതു കൊണ്ട് കേസിന്റെ വിശദാംശങ്ങളിലേക്ക് ഇപ്പോൾ കടക്കാനാകില്ലെന്നും ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി പറയുന്നു. 

പൊലീസിന്റെ അപേക്ഷ പരിഗണിച്ച് ഫ്രാങ്കോയെ ഇന്നലെ കോടതി രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ നാളെ വീണ്ടും ഫ്രാങ്കോയെ കോടതിയിൽ ഹാജരാക്കും.  ഫ്രാങ്കോയെ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തേതേക്കും. അതിനിടെ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകാനാണ് ഫ്രാങ്കോ മുളയ്ക്കലിന്റെ തീരുമാനം.

Follow Us:
Download App:
  • android
  • ios