മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എംപി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കന്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
കൊച്ചി: മുൻ മന്ത്രി തോമസ് ചാണ്ടിയുടെ കമ്പനിക്കെതിരെ റജിസ്റ്റർ ചെയ്ത വിജിലൻസ് കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റി. എംപി ഫണ്ട് ഉപയോഗിച്ച് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതുമായി ബന്ധപ്പെട്ട് കന്പനിക്കെതിരെ റജിസ്റ്റർ ചെയ്ത കേസ് അഴിമതി നിരോധന നിയമത്തിന്റെ പരിധിയിൽ വരുമെന്ന് വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എംപി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മിച്ചത് തോമസ് ചാണ്ടിയുടെ റിസോർട്ടിന് വേണ്ടിയാണെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴ സ്വദേശി സുഭാഷ് സമര്‍പ്പിച്ച ഹര്‍ജിയില്‍ കോട്ടയം വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിനെത്തുടര്‍ന്നെടുത്ത എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് തോമസ് ചാണ്ടിയുടെ കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.
