തൊടുപുഴ: മന്ത്രി എം എം മണി പ്രതിയായ അഞ്ചേരി ബേബി വധക്കേസില്‍ കുറ്റപത്രം വായിക്കുന്നത് തൊടുപുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം 25 ലേക്ക് മാറ്റി. പ്രതികള്‍ ഹാജരാകാത്ത സാഹചര്യത്തിലാണിത്. കേസില്‍ എം എം മണി രണ്ടാം പ്രതിയും സി പി എം ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രന്‍ അഞ്ചാം പ്രതിയുമാണ്. ഔദ്യോദിക തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് മണി ഹാജരാകാതിരുന്നത്. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന അഞ്ചേരി ബേബി 1982 ലാണ് കൊല്ലപ്പെട്ടത്. ഗൂഡാലോചന കുറ്റമാണ് മണി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ എം എം മണി സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി കോടതി തള്ളിയിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതിനെതിരെ കെ കെ ജയചന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.