Asianet News MalayalamAsianet News Malayalam

മീ ടൂ വിവാദം; എംജെ അക്ബറിന്‍റെ മാനനഷ്ടക്കേസ് കോടതി ഇന്ന് പരിഗണിക്കും

രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢ അജണ്ട ഉണ്ടെന്ന് അക്ബറിന്‍റെ ഹര്‍ജിയില്‍ പറയുന്നു.

Court to hear M J Akbar's criminal defamation case today
Author
Delhi, First Published Oct 18, 2018, 6:54 AM IST

ദില്ലി: മീ ടൂ ആരോപണത്തില്‍ പത്രപ്രവര്‍ത്തക പ്രിയാ രമണിക്കെതിരെ മുന്‍ മന്ത്രി എം ജെ അക്ബര്‍ നല്‍കിയ മാനഷ്ടക്കേസ് ഇന്ന് പട്യാല മജിസ്ട്രേറ്റ് കോടതി പരിഗണിക്കും. അക്ബറിന് കീഴില്‍ ജോലി ചെയ്യവേ പല തവണ ലൈംഗികമായി ഉപദ്രവിച്ചുവെന്ന പ്രിയാ രമണിയുടെ ആരോപണത്തിനെതിരെയാണ് കേസ് നല്‍കിയത്. 

ഇതിന് തൊട്ടുപിറകെ 12 വനിതാ പത്രവര്‍ത്തകരും അക്ബറിനെതിരെ സമാന ആരോപണം ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢ അജണ്ട ഉണ്ടെന്ന് അക്ബറിന്‍റെ ഹര്‍ജിയില്‍ പറയുന്നു. വിവാദങ്ങളെ തുടര്‍ന്ന് അക്ബര്‍ വിദേശകാര്യസഹമന്ത്രി പദവിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തു. 

നേരത്തെ മാധ്യമപ്രവര്‍ത്തകനായിരുന്ന എംജെ അക്ബറില്‍ നിന്ന് ലൈംഗിക അതിക്രമം നേരിട്ട സ്ത്രീകളാണ്  ആരോപണം ഉന്നയിച്ച്രത്. അക്ബർ ലൈംഗിക അതിക്രമം നടത്തിയെന്ന് മാധ്യമപ്രവർത്ത ഗസാല വഹാബും തുറന്നെഴുതി. 'മന്ത്രിയും മുൻ എഡിറ്ററുമായ എം ജെ അക്ബർ എന്നെ പീഡിപ്പിച്ചു, ലൈംഗിക അതിക്രമം നടത്തി'  ഏഷ്യൻ ഏജ് ദിനപത്രത്തിൽ ജോലി ചെയ്തപ്പോഴുള്ള അനുഭവം ഈ തലക്കെട്ടോടെയാണ് ഗസല വഹാബ് എന്ന മാധ്യമപ്രവർത്തക തുറന്ന് എഴുതിയത്. 

ദില്ലിയിലെ ഏഷ്യൻ ഏജ് ഓഫീസിൽ ജോലി ചെയ്ത ആറു മാസം അക്ബർ നിരന്തരം ഉപദ്രവിച്ചു. മുറിയിലേക്ക് വിളിച്ചു വരുത്തി കതക് അടച്ച ശേഷം പല വട്ടം ശാരീരിക അത്രിക്രമം നടത്തിയെന്നാണ് ആരോപണം. മന്ത്രി ദില്ലിയിലെത്തിയതിന് പിന്നാലെ അക്ബറിനോട് രാജിവയ്ക്കാൻ ഉടൻ ആവശ്യപ്പെടണമെന്നാവശ്യ്പ്പെട്ട് ആരോപണം ഉന്നയിച്ച മാധ്യമപ്രവർത്തക ഗസാല വഹാബ് രംഗത്തെത്തി. രാജി വച്ചില്ലെങ്കിൽ വിദേശ രാജ്യങ്ങൾ അക്ബറിനെ ബഹിഷ്ക്കരിക്കണമെന്നും ഗസാല ആവശ്യപ്പെട്ടിരുന്നു.

അക്ബറിനെ സംരക്ഷിക്കുന്നത് ബിജെപിക്ക് മുറിവേല്‍പ്പിക്കുമെന്ന് മുൻ എബിവിപി നേതാവ് രശ്മി ദാസ് കുറ്റപ്പെടുത്തിയിരുന്നു. സംഘപരിവാറിൻറെ നയത്തിന് വിരുദ്ധമാണ് അക്ബറിനോടുള്ള സമീപനമെന്ന് സംഘപരിവാറിനൊപ്പം നില്‍ക്കുന്ന മുൻ എബിവിപി നേതാവ് രശ്മി ദാസ് പറഞ്ഞു. ബിജെപിക്ക് ഇത് ക്ഷതം ഏല്പിക്കുമെന്നും രശ്മി ദാസ് തുറന്നടിച്ചിരുന്നു.  
 

Follow Us:
Download App:
  • android
  • ios