കൊച്ചി: നടന്‍ ഉണ്ണിമുകുന്ദനെതിരായ ലൈംഗികാതിക്രമ കേസ് ജനുവരി ആറിന് എറണാകുളം ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. കോട്ടയം സ്വദേശിനിയായ യുവതിയാണ് ഉണ്ണിമുകുന്ദന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി നല്‍കിയിരിക്കുന്നത്.

സിനിമ കഥ പറയാന്‍ ഉണ്ണിമുകുന്ദന്‍ ക്ഷണിച്ചതനുസരിച്ച് വീട്ടിലെത്തിയ തന്നോട് ലൈംഗീകാതിക്രമം കാണിച്ചെന്നാണ് കോട്ടയം സ്വദേശിനിയായ യുവതി നല്‍കിയ പരാതി. ഓഗസ്റ്റ് 23 നടന്ന സംഭവത്തില്‍ യുവതി സെപ്റ്റംബര്‍ 15ന് കോടതിയിലെത്തി പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ ഏഴിന് കാക്കനാട് കോടതി യുവതിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗീകാതിക്രമം എന്നീ വകുപ്പുകള്‍ പ്രകാരം ഉണ്ണിമുകുന്ദനെതിരെ കേസ് എടുത്തു. 

കേസ് ജനുവരി ആറിന് ജില്ലാ സെഷന്‍സ് കോടതി വീണ്ടും പരിഗണിക്കെയാണ് യുവതിയുടേത് കള്ളപ്പരാതിയാണെന്ന വാദവുമായി ഉണ്ണിമുകുന്ദന്റെ അഭിഭാഷകന്‍ രംഗത്തിത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് യുവതിക്കെതിരെ ഉണ്ണിമുകുന്ദന്‍ പൊലീസിനെ സമീപിച്ചിട്ടുണ്ട്. ലൈംഗിക പീഡന കേസില്‍ കുടുക്കാതരിക്കൈാന്‍ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരമായി ഭീഷണിപ്പെടുത്തിയെന്നാണ് ഉണ്ണിമുകുന്ദന്‍ യുവതിയ്‌ക്കെതിരെ നല്‍കിയിരിക്കുന്ന പരാതി. ഉണ്ണിമുകുന്ദന്റെ പരാതിയില്‍ യുവതി അടക്കം നാല് പേരെ ഉടന്‍ ചോദ്യം ചെയ്യും.

ഒറ്റപ്പാലം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് നിലവില്‍ കൊച്ചി ചേരാനെല്ലൂര്‍ പൊലീസാണ് അന്വേഷിക്കുന്നത്. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതടക്കം മൂന്ന് വകുപ്പുകള്‍ പ്രകാരം യുവതിക്കും മറ്റ് മൂന്ന് പേര്‍ക്കെതിരെയുമാണ് അന്വേഷണം. കേസില്‍ വരും ദിവസം യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് പൊലീസ്. അതേസമയം ലൈംഗികാതിക്രമം മറച്ചുവക്കാനാണ് തനിക്കെതിരെ നടന്‍ വ്യാജ പരാതി നല്‍കിയതെന്ന് യുവതിയുടെ പ്രതികണം. രണ്ട് ആരോപണങ്ങളും വിശദമായി അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.