കെഎം മാണിയോട് സിപിഎമ്മിന് ഇപ്പോഴും മൃദു സമാപനമാണെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗം വിലയിരുത്തി. പാലാഴി റബ്ബേഴ്‌സിന്റെ സ്ഥലം കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം മുതല്‍ കെ.എം മാണിക്കുവേണ്ടി അഡ്വക്കേറ്റ് എം.കെ ദാമോദരന്‍ കോടതിയില്‍ ഹാജരായതുവരെ സിപിഎമ്മിന്റെ മൃദുസമീപനത്തിന് തെളിവെന്നാണ് സി.പി.ഐ വിലയിരുത്തല്‍. സി.പി.എമ്മിനെതിരെ അതിരൂക്ഷ വിമര്‍ശനവും യോഗത്തിലുണ്ടായി. 
പാര്‍ട്ടിയുടെ ബോര്‍ഡ് - കോര്‍പറേഷന്‍ ഭാരവാഹികളാരെന്ന് സി.പി.ഐ എക്‌സിക്യൂട്ടീവ് യോഗത്തിലും തീരുമാനമായില്ല. 20 ന് ഇടതുമുന്നണി യോഗം കഴിഞ്ഞ ശേഷമെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ. 18 ബോര്‍ഡ്-കോര്‍പറേഷനുകളാണ് സിപിഐക്ക് ഉള്ളത്.