സര്‍ക്കാരുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും സിപിഎമ്മും നയപരമായി സ്വീകരിച്ച പല നിലപാടുകളിലും സിപിഐയ്ക്ക് കടുത്ത എതിര്‍പ്പാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പാര്‍ട്ടിക്കുള്ള ഈ എതിര്‍പ്പ് പരസ്യമാക്കുകയും ചെയ്തിരുന്നു. തര്‍ക്കം പറഞ്ഞു തീര്‍ക്കാന്‍ ഉഭയകക്ഷി യോഗം ചേരാനിരിക്കെയാണ് എരിതീയില്‍ എണ്ണയൊഴിച്ച്‌പോലെ മൂന്നാര്‍ പ്രശനം വഷളാകുന്നത്. മുന്നണിയോഗത്തില്‍ മൂന്നാര്‍തന്നെയാകും പ്രധാന ചര്‍ച്ച. കൈയ്യേറ്റം ഒഴിപ്പിക്കുന്നതില്‍ വിട്ടുവീഴ്ചയില്ല. മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണത്തിലുള്ള എതിര്‍പ്പ് സിപിഐ എല്‍ഡിഎഫില്‍ ഉന്നയിക്കും. കുരിശ് നീക്കിയതില്‍ അതൃപ്തിയുണ്ടെങ്കില്‍ അത് പറയേണ്ടത് വകുപ്പ് മന്ത്രിയോടായിരുന്നു. റവന്യു സംഘത്തെ നേരിട്ട് വിളിച്ച് ശാസിച്ച് നടപടി ശരിയായില്ലെന്നും സിപിഐ വ്യക്തമാക്കുന്നു.

സിപിഐയുടെ എതിര്‍പ്പില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്ന നിലപാട് ഇന്നത്തെ യോഗത്തില്‍ നിര്‍ണ്ണായകമാകും. മൂന്നാര്‍ വിഷയത്തില്‍ എതിര്‍പ്പ് രൂക്ഷമായിരിക്കെ ഇന്ന് നടത്താനിരുന്ന ഉഭയകക്ഷി ചര്‍ച്ച വേണ്ടെന്നാണ് സിപിഐ തീരുമാനം.ഇനി ചര്‍ച്ച എപ്പോള്‍ നടത്തുമെന്നും തീരുമാനിച്ചിട്ടില്ല.