തിരുവനന്തപുരം: ദേശീയ തലത്തിൽ ബിജെപിയെ ചെറുക്കാനുള്ള മതനിരപേക്ഷ മുന്നണിയുടെ ഹോൾസെയിൽ ഏജൻസി കോൺഗ്രസ് അവകാശപ്പെടേണ്ടതില്ലെന്ന് സി.പി.ഐ സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന ധാരാളം ആളുകളും ജനാധിപത്യ പാർട്ടികളുമുണ്ട്. അവരുടെ പൊതുവേദിയാണ് ഉയർന്നു വരേണ്ടതെന്നും കാനം പറഞ്ഞു.
വര്‍ഗീയ ഫാസിസത്തിനെതിരെ മതേതര കക്ഷികള്‍ ഒന്നിച്ച് നില്‍ക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിന് മാത്രമെ സാധിക്കുകയുള്ളൂ എന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പലപ്പോഴും പറഞ്ഞിരുന്നു.
