മാണിയുമായി ഒരു വിട്ടുവീഴ്ചക്കുമില്ലെന്ന പ്രമേയം സി.പി.ഐ നിര്‍വ്വാഹക സമിതി വിലയിരുത്തി. കെ.എം മാണി അല്ലാതെ മറ്റാര് ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന് നിലപാടെടുത്തവര്‍ പിന്നീട് മാണിയുമായി സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അടുത്തമാസം രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്ന മാണിയുടെ നടപടി തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നാണ് സിപിഐ നിലപാട്.
കെ.എം മാണിക്കും കേരളാ കോണ്‍ഗ്രസിനും എതിരായ നിലപാടില്‍ വിട്ടുവീഴ്ചക്കില്ലെന്ന് സി.പി.ഐ ആവര്‍ത്തിക്കുന്നു. ബാര്‍കോഴ സമരം അടുത്ത കാലത്ത് ഇടുമുന്നണി ഏറ്റെടുത്ത മികച്ച സമരങ്ങളിലൊന്നാണ്. കെ.എം മാണി അല്ലാതെ മറ്റാര് ബജറ്റ് അവതരിപ്പിച്ചാലും അംഗീകരിക്കുമെന്ന് നിലപാടെടുത്തവര്‍ പിന്നീട് മാണിയുമായി സഹകരിക്കുന്നതില്‍ അര്‍ത്ഥമില്ല. അഴിമതിക്കെതിരായിരുന്നു കഴിഞ്ഞ ജനവിധി. അഴിമതിക്കാരുമായി കൂട്ടുകൂടിയാല്‍ ജനം അംഗീകരിക്കില്ല. സമകാലിക രാഷ്‌ട്രീയ സംഭവങ്ങളില്‍ നിലപാട് വ്യക്തമാക്കുന്ന പ്രമേയവും നിര്‍വ്വാഹക സമിതി അംഗീകരിച്ചു. സെപ്തംബര്‍ രണ്ടിന് നടക്കുന്ന പൊതുപണിമുടക്കിന് പിന്തുണ പ്രഖ്യാപിക്കുന്ന മാണിയുടെ നടപടി തെറ്റിദ്ധാരണയുണ്ടാക്കാനാണെന്നാണ് സിപിഐ നിലപാട്.
