കൊച്ചി: സി.പി.ഐ എറണാകുളം ജില്ലാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. പിണറായി വിജയന്‍ മുണ്ടുടുത്ത മുസോളിനിയാണെന്ന് വിമര്‍ശിച്ച സമ്മേളന പ്രതിനിധികള്‍ പിണറായി സൂപ്പര്‍ മുഖ്യമന്ത്രി ചമയുകയാണെന്നും കുറ്റപ്പെടുത്തി. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെയും മന്ത്രി ഇ ചന്ദ്രശേഖരന്റെയും സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം.