കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മ യോഗത്തില്‍ ഇടതുപക്ഷ ജനപ്രതിനിധികള്‍ സ്വീകരിച്ച നിലപാട് ഭയാനകമെന്ന് സിപിഐ നേതാവ് ആനി രാജ. സിപിഎം ഇതിന്റെ ഗൗരവം തിരിച്ചറിഞ്ഞ് നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. അമ്മ സംഘടനയ്ക്ക് പണം സമാഹരിച്ചുനല്‍കുന്നയാളാണ് ദിലീപ് എന്നാണ് സിനിമാക്കാര്‍ പറയുന്നത്. പണമുള്ളവനെ താങ്ങി നിര്‍ത്തുന്നതാണ് അമ്മയുടെ നിലപാടെന്നും ആനി രാജ കൊച്ചിയില്‍ പറഞ്ഞു.
അമ്മ ജനറല് ബോഡി യോഗത്തിന് ശേഷം ഇടത് പക്ഷ എംഎല്‍മാരായ മുകേഷും ഗണേഷ് കുമാറും ഇന്നസെന്‍റ് എംപിയുമടക്കം സ്വീകരിച്ച നിലപാട് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇതിനോട് പ്രതികരിക്കാന്‍ സിപിഎം നേതാക്കള്‍ ഇതുവരയെും തയ്യാറായിട്ടില്ല.
