തിരുവനന്തപുരം: മന്ത്രിമാരെച്ചൊല്ലി സിപിഐയില്‍ ഭിന്നതയെന്നു റിപ്പോര്‍ട്ട്. മന്ത്രിസഭാ രൂപീകരണത്തില്‍നിന്ന് സീനിയര്‍ നേതാക്കളെ ഒഴിവാക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം സംസ്ഥാന സമിതിയില്‍ കടുത്ത നിലപാടെടുത്തു.

സി. ദിവാകരന്‍, മുല്ലക്കര രത്നാകരന്‍ തുടങ്ങിയവര്‍ മന്ത്രിസ്ഥാനത്ത് ഉണ്ടാകണമെന്നാണു പ്രധാന ആവശ്യം. പുതിയ നാലംഗ ടീമിനെ മന്ത്രിസ്ഥാനത്തേക്കു കൊണ്ടുവന്നാല്‍ സിപിഎമ്മിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കൊപ്പം ഇടപെടാന്‍ ബുദ്ധിമുട്ടുണ്ടാകുമെന്ന് സി. ദിവാകരനെ അനുകൂലിക്കുന്ന വിഭാഗം വാദിക്കുന്നു.

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലുണ്ടായ തര്‍ക്കങ്ങളുടെ തുടര്‍ച്ചയാണ് ഇപ്പോഴും പാര്‍ട്ടിയില്‍ നിലനില്‍ക്കുന്നത് എന്നാണു സൂചന.