കൊല്ലം: വര്‍ക്ക്‌ഷോപ്പ് തുടങ്ങാന്‍ വന്ന പ്രവാസി എ.ഐ.വൈ.എഫ് പ്രവര്‍ത്തകരുടെ കൊടികുത്തല്‍ സമരം കാരണം ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിപിഐ 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍ പാര്‍ട്ടിക്കാര്‍ക്ക് തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് സിപിഐ കൊല്ലം ജില്ലാ സെക്രട്ടറി അനിരുദ്ധന്‍ പറഞ്ഞു. സംഭവങ്ങളെക്കുറിച്ച് സിപിഐ മണ്ഡലം കമ്മിറ്റി അന്വേഷണം നടത്തിവരികയാണ്.

സ്ഥലത്ത് കൊടികുത്തിയത് എഐവൈഎഫ് പ്രവര്‍ത്തകരാണെന്നും എന്നാല്‍ സമരം സുഗതനെതിരെയല്ലായിരുന്നുവെന്നും നിലംനികത്തലിന് അനുമതി നല്‍കിയ പഞ്ചായത്തിനെതിരെയായിരുന്നുവെന്നുമാണ് സിപിഐ ജില്ലാ സെക്രട്ടറിയുടെ നിലപാട്.