വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്.

തിരുവനന്തപുരം: സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. വനം മന്ത്രി കെ രാജുവിന്റെ വിദേശ യാത്ര വിവാദം യോഗത്തില്‍ ചര്‍ച്ചയാകും. കോട്ടയത്ത് സ്വാതന്ത്ര്യദിന പരേഡില്‍ പങ്കെടുത്ത ശേഷമാണ് താന്‍ ജര്‍മ്മനിക്ക് പോയതെന്നും അപ്പോള്‍ വലിയതോതില്‍ പ്രകൃതിക്ഷോഭം ഉണ്ടായിരുന്നില്ലെന്നുമാണ് രാജുവിന്റെ നിലപാട്.

ജര്‍മ്മനിയില്‍ ചെന്ന ശേഷമാണ് പ്രളയത്തെക്കുറിച്ച് വിവരം ലഭിച്ചത്. അപ്പോള്‍ തന്നെ മടങ്ങാനുള്ള ശ്രമം തുടങ്ങിയെന്നും രാജു വിശദീകരിച്ചു. കേരളം ദുരന്തമുഖത്ത് നില്‍ക്കുമ്പോള്‍ വിവേചന ബുദ്ധിയോടെ പ്രവര്‍ത്തിക്കാന്‍ മന്ത്രിക്ക് കഴിഞ്ഞില്ലെന്ന വിമര്‍ശനം സി.പി.ഐ നേതൃത്വത്തില്‍ ശക്തമാണ്. എങ്കിലും മന്ത്രിക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് സൂചന.