കെഇ ഇസ്മായിലിനെതിരായ റിപ്പോര്‍ട്ടില്‍ അനുനയനീക്കവുമായി ദേശീയ നേതൃത്വം
മലപ്പുറം: കെ ഇ ഇസ്മായിലിനെതിരായ സിപിഐ കണ്ട്രോള് കമ്മീഷന് റിപ്പോർട്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളില് അനുനയ നീക്കവുമായി ദേശീയ നേതൃത്വം. സുധാകര റെഡ്ഢിയും ഡി രാജയും ഇസ്മായിലുമായി സംസാരിച്ചു. വിഷയത്തിൽ ഇടപെടുമെന്ന് കേന്ദ്ര നേതൃത്വം ഉറപ്പ് നല്കി. ന്യുനപക്ഷ മത വിഭാഗക്കരാൻ ആയ തന്നെ വേട്ടയാടുന്നു എന്ന് കെഇ ഇസ്മായിൽ അറിയിച്ചു.
മൂന്നു വർഷമായി ഇത് തുടരുകയാണ്. തന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനാണ് നീക്കം കെഎന്എ ഖാദർ, എം റഹ്മത്തുള്ള എന്നിവരെ പുറത്താക്കിയത് പോലെ തന്നെയും പുറത്താക്കാൻ നോക്കുന്നതായും സംസ്ഥന കണ്ട്രോൾ കമ്മീഷൻ റിപ്പോർട്ട് മരവിപ്പിക്കണമെന്നും ഇസ്മായില് ആവശ്യട്ടതായാണ് വിവരം.
ഇസ്മായില് നടത്തിയ വിദേശയാത്രയും പിരിവുകളും പാര്ട്ടിക്ക് നിരക്കാത്തതാണെന്ന് കാണിക്കുന്ന കണ്ട്രോള് കമ്മീഷന് റിപ്പോര്ട്ട് സമ്മേളന റിപ്പോര്ട്ടില് ഉള്പ്പെടുത്തിയിരുന്നു.പാര്ട്ടിയെ അറിയിക്കാതെ വിദേശയാത്ര നടത്തിയ ഇസ്മായില് വിദേശത്തെ പാര്ട്ടി ഘടകങ്ങള് അറിയാതെ ഫണ്ട് പിരിവ് നടത്തിയെന്നുമായിരുന്നു ആരോപണം.
