നേരത്തെ ഉണ്ടാക്കിയ സീറ്റ് ധാരണ സിപിഎം ഏകപക്ഷീയമായി ലംഘിച്ചെന്ന് സിപിഐ
ആലപ്പുഴ:കുട്ടനാട്ടിലെ സിപിഎം - സിപിഐ തർക്കത്തിൽ സമവായമായില്ല. രാമങ്കരിപഞ്ചായത്തിൽ ഒറ്റയ്ക്ക് സ്ഥാനാർഥികളെ പ്രഖ്യാപിച്ച് സിപിഐ . മത്സരം നടക്കുന്ന 14 സീറ്റുകളിൽ എട്ട് സീറ്റുകളിലേക്ക് സിപിഐ മത്സരിക്കും. മുന്നണിയിൽ അഞ്ചു സീറ്റായിരുന്നു സിപിഐ ആവശ്യപ്പെട്ടത്. എന്നാൽ ഒരു സീറ്റേ നൽകൂ എന്ന് സിപിഎം വ്യക്തമാക്കി.. ഇതോടെ തർക്കമാവുകയായിരുന്നു. ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സിപിഐ സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. സിപിഎമ്മുമായി മാന്യമായ ചർച്ച നടന്നില്ലെന്നും രാമങ്കരിയിൽ ഭരണത്തിൽ വരുമെന്നും സിപിഐ കുട്ടനാട് നോർത്ത് മണ്ഡലം സെക്രട്ടറി ആർ രാജേന്ദ്രകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ആലപ്പുഴ കുമാരപുരം പഞ്ചായത്തിലും സിപിഐ ഒറ്റയ്ക്ക് മൽസരിക്കും.രാത്രിയോളം നീണ്ട l ചർച്ച പൊളിഞ്ഞു.അഞ്ച് വാർഡുകളിലും ഒരു ബ്ലോക്ക് ഡിവിഷനിലുംസിപിഎം സിപിഐ l മൽസരം നടക്കും.
ആലപ്പുഴ കോൺഗ്രസിലും തർക്കം രൂക്ഷമാണ്.യൂത്ത് കോണ്ഗ്രസിനെ അവഗണിച്ച് സീറ്റ് നിർണയം എന്നാരോപിച്ച് ഡിസിസിക്ക് മുന്നിൽ പോസ്റ്റർ പതിച്ചു.സീറ്റ് വിഭജനത്തിൽ കൂട്ട്കച്ചവടം എന്ന് യൂത്ത് കോണ്ഗ്രസ് ആരോപിച്ചു.ഇന്നലത്തെ കോർ കമ്മറ്റി യോഗത്തിൽ യൂത്ത് കോൺഗ്രസ്സ് നേതാക്കളും പാർട്ടി ജില്ല നേതൃത്വവും തമ്മില്‍ രൂക്ഷമായ വാക്കേറ്റം നടന്നു


