ഇടുക്കി: മൂന്നാറിൽ വൈദ്യുതി മന്ത്രി എം.എം. മണിക്കും എസ്. രാജേന്ദ്രൻ എംഎല്‍എക്കുമെതിരെ മുദ്രാവാക്യം വിളിയുമായി സിപിഐ പ്രവർത്തകർ. എം.എം. മണിയും എസ്. രാജേന്ദ്രനും കയ്യേറ്റക്കാരാണെന്നായിരുന്നു സിപിഐ പ്രവർത്തകരുടെ ആരോപണം. സംസ്ഥാന സമിതി അംഗം മാത്യു വർഗീസിന്റെ നേതൃത്വത്തിൽ ഡിവിഐസ്പി ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെയാണ് മുദ്രാവാക്യങ്ങളുയർന്നത്. സിപിഐ പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രകടനം.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
