സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന് സമാപിക്കും. കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനും ഭരണത്തിനും എതിരായി ഉയര്‍ന്ന വിമര്‍ശനങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ ഇന്നുണ്ടാകും. ഭരണത്തിന് വേഗം പോര, സര്‍ക്കാരും പാര്‍ട്ടിയും തമ്മിലുള്ള ഏകോപനത്തില്‍ വീഴ്ചയുണ്ടായി, വിലക്കയറ്റം തടയുന്നതില്‍ ആദ്യഘട്ടത്തില്‍ പരാജയപ്പെട്ടു, വിവാദങ്ങള്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങളുടെ തിളക്കം കുറച്ചു തുടങ്ങിയ വിമര്‍ശനങ്ങളാണ് സംസ്ഥാന കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും ഉയര്‍ന്നത്.