മലപ്പുറം: കുറ്റിപ്പുറത്ത് കുഴല്‍പണവുമായി പിടിയിലായത് ലീഗിന്റെ പ്രാദേശിക നേതാക്കളാണെന്ന് സിപിഎം ആരോപിച്ചു. വേങ്ങരയിലേക്ക് കൊണ്ടുവന്ന പണമാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടുമെന്നും സിപിഎം അറിയിച്ചു. എന്നാല്‍ പിടിയിലായ ആളുകള്‍ക്ക് ലീഗുമായി ബന്ധമില്ലെന്നായിരുന്നു ജില്ലാസെക്രട്ടറിയുടെ പ്രതികരണം.

ചെന്നൈ മെയിലില്‍ കൊണ്ടുവരും വഴി കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് 80 ലക്ഷത്തോളം രൂപയുടെ കുഴല്‍പണം പോലീസ് പിടികൂടിയത്. വേങ്ങര സ്വദേശികളായ അബദുള്‍ റഹ്മാന്‍ സി ദിഖ് എന്നിവര്‍ അറസ്റ്റിലായി. ഇവര്‍ പ്രാദേശിക ലീഗ് നേതാക്കളാണെന്നാണ് സിപിഎമ്മിന്റ ആരോപണം. ലീഗിന്റ തൊഴിലാളി സംഘടനയായ എസ്‌ടിയുവിന്റെ ജില്ലാ ഭാരവാഹിയാണ് അബ്ദുള്‍ റഹ്മാന്‍. പറപ്പൂര്‍ ബൂത്ത് ഭാരവാഹിയാണ് സിദിഖെന്നും സി പി എം ചൂണ്ടിക്കാട്ടുന്നു. പിടിയിലായവരുടെ രാഷ്ട്രീയബന്ധം പോലീസ് വ്യക്തമാക്കുന്നില്ല. കേസ് എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറിയതായി കുറ്റിപുറം പോലീസ് അറിയിച്ചു.
പിടിയാലയ അബ്ദുല്‍ റഹ്മാന്‍ ലീഗ് നേതാവിനൊപ്പം നില്‍ക്കുന്നതായുള്ള സിപിഎം പ്രവര്‍ത്തകര്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നചിത്രം

